വെള്ളക്കെട്ടിൽ ചാടി ടിക് ടോക് വീഡിയോ; യുവാവിന് ദാരുണാന്ത്യം

മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Last Modified വെള്ളി, 26 ജൂലൈ 2019 (17:24 IST)
വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം. മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബിഹാറിലാണ് സംഭവം. സ്ലോ മോഷനില്‍ യുവാവ് വെള്ളക്കെട്ടിലേക്ക് എടുത്തു ചാടുന്നത് വീഡിയോയില്‍ കാണാം. ടിക് ടോക്കില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവിന്റെ ഈ സാഹസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :