ടിക് ടോക് വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു

 tiktok video , hyderabad , police , പൊലീസ് , ടിക് ടോക് , നരസിംഹലു , ആശുപത്രി
ഹൈദരാബാദ്| Last Modified വെള്ളി, 12 ജൂലൈ 2019 (12:33 IST)
ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. നരസിംഹലു (24)
എന്ന യുവാവാണ് ചൊവ്വാഴ്‌ച വൈകിട്ട് അപകടത്തില്‍ പെട്ടത്.

ഹൈദരാബാദിലെ ഒരു ഉള്‍‌നാടന്‍ പ്രദേശത്തുള്ള ഒരു തടാകത്തില്‍ കുളിക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങുന്ന രംഗമായിരുന്നു സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയത്.

ആഴമുള്ള ഭാഗത്ത് എത്തിയ നരസിംഹലു മുങ്ങിപ്പോയി. ബന്ധു അലറി വിളിച്ചതോടെ സമീപവാസികള്‍ എത്തി തിരിച്ചില്‍ നടത്തി. യുവാവിനെ തടാകത്തില്‍ നിന്നും പുറത്തേക്ക് എടുത്തപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :