വിവേകിനെതിരെ രോഷാകുലനായി നിയന്ത്രണം‌വിട്ട് അഭിഷേക്, ഒടുവില്‍ ഐശ്വര്യയുടെ ആ വാചകത്തില്‍ താരം അടങ്ങി!

Aishwarya Rai Bachchan, Abhishek Bachchan, Vivek Oberoi, ഐശ്വര്യ റായ്, വിവേക് ഒബ്‌റോയ്, അഭിഷേക് ബച്ചന്‍
Last Modified ബുധന്‍, 22 മെയ് 2019 (16:39 IST)
ഒപ്പീനിയന്‍ പോളും എക്സിറ്റ് പോളും റിസല്‍റ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഐശ്വര്യ റായിയുടെ ചിത്രങ്ങളിലൂടെ ട്രോളായി വിവേക് ഒബ്‌റോയി ട്വീറ്റ് ചെയ്തത് വന്‍ വിവാദമായിരുന്നല്ലോ. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും പിന്നീട് വിവേക് ഒബ്‌റോയി മാപ്പുപറയുകയും ചെയ്തു.

എന്നാല്‍ സംഭവം അറിഞ്ഞ് ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ അതീവ രോഷാകുലനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിഷേക് നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചെന്നും വിവേകിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തുനിഞ്ഞെന്നും ഒടുവില്‍ ഐശ്വര്യ ഇടപെട്ടാണ് തണുപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

വിവേക് ഒബ്‌റോയ് നായകനാകുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും അതിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായാണ് ഇത്തരം അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഐശ്വര്യ അഭിഷേകിനെ ഉപദേശിച്ചത്രേ. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോയാല്‍ അത് വിവേകിന് കൂടുതല്‍ മാധ്യമശ്രദ്ധ നല്‍കുന്നതിന് മാത്രമാകും ഉപകാരപ്പെടുകയെന്നും ഐശ്വര്യ പറഞ്ഞു. അതോടെയാണ് അഭിഷേക് ബച്ചന്‍ അല്‍പ്പം തണുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :