അഭിമാനത്തോടെ ഈ യാത്രയിലും നിങ്ങള്‍ക്കൊപ്പം ചേരുന്നുവെന്ന് റെയ്‌ന; ധോണിയോടൊപ്പം സുരേഷ് റെയ്‌നയും പടിയിറങ്ങി

ശ്രീനു എസ്| Last Updated: ശനി, 15 ഓഗസ്റ്റ് 2020 (21:44 IST)
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിങ്ങളോടൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ വലുതായി ഒന്നുമില്ല. അഭിമാനത്തോടെ ഈയാത്രയിലും നിങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ് -എന്നായിരുന്നു റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ധോണിയെ ടാഗ് ചെയ്യുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ റെയ്‌നയെ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ധോണിയാണ്. 16വര്‍ഷത്തെ കരിയറിനാണ് വിരാമം ഇടുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈയുടെ തല ധോണി തന്നെയായിരിക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :