ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം: ധര്‍മ്മശാലയില്‍ കളി നടക്കണമെങ്കില്‍ മസൂദ് അസറിന്റെ തലയറുത്ത് ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് മുന്‍ സൈനികരുടെ സംഘടന

പാകിസ്ഥാന്‍ ടീം ധര്‍മ്മശാലയില്‍ കളിക്കണമെങ്കില്‍ മസൂദ് അസറിന്റെ തയറുത്തു കൊണ്ടുവരണമെന്ന് മുന്‍ സൈനികരുടെ സംഘടന

ധര്‍മ്മശാല, ക്രിക്കറ്റ്, പകിസ്ഥാന്‍, ബിസിസിഐ, ഐസിസി dharmasala, cricket, pakisthan, BCCI, ICC
ധര്‍മ്മശാല| Sajith| Last Updated: വെള്ളി, 4 മാര്‍ച്ച് 2016 (15:42 IST)
ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ധര്‍മ്മശാലയില്‍ നടത്തുന്നതിനെതിരെ മുന്‍ സൈനികരുടെ സംഘടന രംഗത്ത്. മത്സരം ധര്‍മശാലയില്‍ നടക്കണമെങ്കില്‍ ആദ്യം ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസറിന്റെ തലയറുത്ത് ഇന്ത്യയില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് സംഘടന ഉന്നയിച്ചത്.

ഹിമാചല്‍ പ്രദേശിലെ എക്‌സ് സര്‍വീസ്‌മെന്‍ ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ വിജയ് സിംഗ് മങ്കോടിയയാണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 19നാണ് ഇന്ത്യ-പാക്ക് ട്വന്റി-20 മത്സരം ധര്‍മ്മശാലയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മത്സരത്തെ എതിര്‍ക്കാന്‍ ഓപ്പറേഷന്‍ ബലിദാന്‍ എന്ന പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് മത്സരം മാറ്റില്ലെന്നും, സുരക്ഷിതമായി നടത്തുമെന്നും ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 7000ത്തോളം പാക്കിസ്ഥാനികള്‍ കാശ്മീരിലൂടെ ധര്‍മ്മശാലയിലെത്തുമെന്നതാണ് മങ്കോടിയയും സംഘവും ചൂണ്ടിക്കാട്ടുന്നത്. അവര്‍ പാകിസ്ഥാനി പതാക ഉയര്‍ത്തിക്കാട്ടിയാല്‍ സ്ഥിതി വലരെ അപകടകരമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. മത്സരവേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.

അതിര്‍ത്തി ശാന്തമാകാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്തേണ്ടെന്നാണ് തീരുമാനമെന്ന് ഇതിനു മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഈ മത്സരം മാറ്റിവെക്കാനാകില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഐസിസി തീരുമാനിച്ചതാണ് മത്സരമെന്നും താക്കൂര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :