ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ പാകിസ്ഥാനൊരു ‘കോഹ്‌ലിയെ’ വേണം; അഫ്രീദിയുടെ മണ്ടത്തരങ്ങളും പാക് വിലാപവും

രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് തകര്‍ന്നിരിക്കുകയാണ്

 പാക് ക്രിക്കറ്റ് , ഏഷ്യാകപ്പ് ക്രിക്കറ്റ് , അഫ്രീദി ,  വിരാട് കോഹ്‌ലി , പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്
jibin| Last Updated: വെള്ളി, 4 മാര്‍ച്ച് 2016 (00:56 IST)
പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരെ പതിവായി തോല്‍ക്കുക എന്നത് പാകിസ്ഥാന് ശാപമായിരിക്കുന്നു. ഒരിക്കലും ഓര്‍ക്കാനും അംഗികരിക്കാനും പറ്റാത്ത കാര്യങ്ങള്‍ മൈതാനത്ത് നടക്കുബോള്‍ പാക് ക്രിക്കറ്റ് ആരാധകര്‍ നിരാശയുടേ പടുകുഴിയില്‍ കേഴുകയാണ്. ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ തരിപ്പണമായതിന് പിന്നാലെ ബംഗ്ലാദേശിനോട് എതിരെ തോല്‍‌വി ഏറ്റുവാങ്ങേണ്ടിവന്നതുമാണ് പാക് ആരാധകരെ വേദനിപ്പിക്കുന്നത്.

കൊട്ടിഘോഷിച്ചു നായകനാക്കിയ അഫ്രീദിയുടെ മണ്ടന്‍ തീരുമാനങ്ങളാണ് ഏഷ്യാകപ്പില്‍ തോല്‍‌വിക്ക് കാരണമായതെന്നാണ് വിദഗ്ദര്‍ പറയുന്നത്. കളിക്ക് മുമ്പ് തന്നെ നായകനടക്കമുള്ള താരങ്ങള്‍ തോല്‍‌വി സമ്മതിച്ചതിന് തുല്ല്യമായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും ജയിക്കാനായി ബാറ്റ് വീശാതിരുന്ന പാക് നായകന്‍ ഫീല്‍‌ഡിംഗ് ക്രമീകരിക്കുന്നതിലും ബോളിംഗ് ചേഞ്ച് വരുത്തുന്നതിലും പരാജയമായിരുന്നു.

ഈ സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ പാകിസ്ഥാന്‍ വിരാട് കോഹ്‌ലിയെ പോലുള്ള താരങ്ങള്‍ വേണമെന്നാണ് മുന്‍ നായകന്‍ മിയാന്‍ദാദ് പറയുന്നത്. അദ്ദേഹം നൂറില്‍ 80, 70 ഇന്നിംഗ്‌സുകളില്‍ വമ്പന്‍ പ്രകടനം നടത്തുമ്പോള്‍ പാക് താരങ്ങളുടേത് ഇരുപതോ മുപ്പതോ ഇന്നിംഗ്‌സുകളില്‍ മാത്രമാകും ജയമാകുക. രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് തകര്‍ന്നിരിക്കുകയാണ്. എല്ലാത്തിനും കൂട്ട് നില്‍ക്കുന്നതും കാരണക്കാരനും പാക് ക്രിക്കറ്റ് ബോര്‍ഡാണെന്നും മിയാന്‍ദാദ് വ്യക്തമാക്കുന്നു.

പാക് ക്രിക്കറ്റിന് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നുമില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മികച്ച കളിക്കാരെ കണ്ടെത്തുമെന്നാണ് അവകാശവാദം. പക്ഷേ, ഞാനാരെയും കാണുന്നില്ല. ഇന്ത്യന്‍ ലീഗില്‍ (ഐപിഎല്‍) കരാര്‍ ഒപ്പിച്ചെടുക്കാന്‍ പോന്ന ഒരു കളിക്കാരനെയും ഇതുവരെ കാണാനായില്ലെന്നും മിയാന്‍ദാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :