1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Dharavi New Covid Case

48 ദിവസങ്ങള്‍ക്കു ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

Dharavi
48 ദിവസങ്ങള്‍ക്കു ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു ധാരാവില്‍ അവസാനമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളെ നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 13 ധാരാവിയില്‍ സജീവ കൊവിഡ് കേസുകള്‍ ഒന്നുമില്ലായിരുന്നു. 
 
എട്ടര ലക്ഷത്തോളം പേരാണ് ധാരാവി ചേരികളില്‍ താമസിക്കുന്നത്. കൊവിഡ് തുടങ്ങിയതുമുതല്‍ ഇതുവരെ ധാരാവിയില്‍ 8653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയും 419 പേരാണ് കൊവിഡ് മൂലം ധാരാവിയില്‍ മരണപ്പെട്ടത്. നിലവില്‍ ആറുപേര്‍ നിരീക്ഷണത്തിലാണ്. 
അടുത്ത ലേഖനം
പ്രളയ സമയത്ത് രക്ഷകനായ ജെയ്‌സല്‍ സദാചാര തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ !