ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 2 ജൂലൈ 2015 (14:37 IST)
അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സലര്‍ ദേവയാനി കോബ്രഗഡെ
തിരികെ ജോലിയില്‍ പ്രവേശിച്ചു. വിസ രേഖകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ അമേരിക്ക വിടേണ്ടി വന്നയാളാണ് ദേവയാനി കോബ്രഗഡെ.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.
ഒരു വര്‍ഷത്തോളം പുറത്ത് ഇരുത്തിയ ശേഷമാണ് ഐ എഫ് എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ വിദേശകാര്യ മന്ത്രാലയം ജോലിയില്‍ തിരികെ എടുത്തത്. അതേസമയം, വിസ രേഖകളില്‍ കൃത്രിമം കാണിച്ച കേസില്‍ യു എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവില്‍ ഉള്ളതിനാല്‍ ദേവയാനിക്ക് വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ജോലിയില്‍ നിയോഗിക്കാനോ ആവില്ല.
കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും കരാറുളളതാണ് കാരണം. വേലക്കാരിക്ക് യു എസ് വിസ ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്നാണ് ഈ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് എതിരായ കേസ്. ഈ കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ ദേവയാനിയെ യു എസ് സുരക്ഷ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയത് വിവാദമായിരുന്നു.