പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം അഭിപ്രായ സ്വാതന്ത്രമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (19:43 IST)
പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും എതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്രത്തിൻ്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ അശ്വിനികുമാർ മിശ്ര, രാജേന്ദ്രകുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുംതാസ് മൻസൂരിക്കെതിരെ ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വിസമ്മതിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിപ്രായസ്വാതന്ത്രമുണ്ടെന്നും എന്നാൽ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരേ നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 504, ഐടി ആക്ടിലെ 64 എന്നീ വകുപ്പുകൾ പ്രകാരമാണ് മുംതാസ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :