പ്രവാസികൾ ഭയപ്പെടേണ്ട, നിങ്ങൾക്ക് സമയമുണ്ട്!

നോട്ട് മാറ്റം: പ്രവാസികൾക്ക് ജൂൺ 30 വരെ സമയമുണ്ട്

aparna shaji| Last Modified ശനി, 31 ഡിസം‌ബര്‍ 2016 (08:16 IST)
കേന്ദ്ര സർക്കാർ അസാധുവാക്കിയ നോട്ടുകളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമെന്ന് കേന്ദ്ര സർക്കാർ. ഇതിന് രാഷ്ട്രപതി അംഗീകാരം നൽകി.
ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധിക്കുശേഷം അസാധുനോട്ട് കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ അല്ലെങ്കിൽ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴ ചുമത്താനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.

ഇന്നലെ വരെയായിരുന്നു നോട്ട് ബാങ്കിൽ നിക്ഷേപിക്കാൻ കേന്ദ്രം പറഞ്ഞ വസാന ദിവസം. ഇന്ന് മുതൽ റിസ‌ർവ് ബാങ്കുകളിൽ മാത്രമായിരിക്കും നോട്ടുകൾ നിക്ഷേപിക്കാൻ കഴിയുക. ഓര്‍ഡിനന്‍സ് പ്രകാരം അസാധുനോട്ട് റിസര്‍വ് ബാങ്കില്‍ നല്‍കി മാറിയെടുക്കുന്നതിന് പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയമുണ്ട്. പ്രവാസികളല്ലാത്ത, എന്നാല്‍ നോട്ട് അസാധുപ്രഖ്യാപനം വന്ന നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാം.

ഫെമ പ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന തുക 25,000 രൂപയാണ്. പ്രവാസിയായ ഒരാള്‍ക്ക് ഇത്രയും തുക 2017 ജൂണ്‍ 30നകം മാറ്റിയെടുക്കാം. വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധുനോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :