എ ടി എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി; ഇനി 4500 രൂപ വരെ പിൻവലിക്കാം

എ ടി എമ്മുകളിൽ നിന്നും 4500 രൂപ പിൻവലിക്കാം

aparna shaji| Last Modified ശനി, 31 ഡിസം‌ബര്‍ 2016 (07:37 IST)
എ ടി എമ്മുകളിൽ നിന്നും ഒരാൾക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. 2500 രൂപയിൽ നിന്നും 4500 രൂപയാക്കി ഉയർത്തിയിരിക്കുകയാണ്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും. 500 രൂപയുടെ നോട്ടുകളാകും ഇത്തരത്തിൽ എ ടി എമ്മുകളിൽ നിറയ്ക്കുക എന്നും റിസർവ് ബാങ്ക് വ്യക്ത്മാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്. നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരുദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും 2,500 ആക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :