മോദിക്ക് ധൈര്യമുണ്ടെങ്കിൽ സ്വിസ് ബാങ്കുകളില്‍ സർജിക്കൽ സ്ട്രൈക്ക് നടത്തണം; നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന

നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന

Uddhav Thackeray, Black Money, Swiss bank, 2000 Rupees Note മുംബൈ, ശിവസേന, നരേന്ദ്രമോദി, ഉദ്ധവ് താക്കറെ
മുംബൈ| സജിത്ത്| Last Modified ശനി, 12 നവം‌ബര്‍ 2016 (12:28 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചോദ്യം ചെയ്ത് തലവൻ ഉദ്ധവ് താക്കറെ. മോദിക്ക് ധൈര്യമുണ്ടെങ്കിൽ സ്വിസ് ബാങ്കുകളിലാണ് സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത്. കള്ളപ്പണം അവിടെയാണുള്ളത്. അവയാണ് ആദ്യം തിരികെ കൊണ്ടു വരേണ്ടത്. അല്ലാതെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും പണം ലഭിക്കുന്നതിനായി വലിയ ബുദ്ധിമുട്ട് നേരിടുന്നെന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. ഇന്ത്യന്‍ ജനത മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകർക്കരുത്. അങ്ങനെ സംഭവിച്ചാൽ ജനങ്ങൾ താങ്കളുടെ മേലായിരിക്കും സർജിക്കൽ സ്ട്രൈക്ക് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :