ഈ തിരിച്ചടി മോദി പ്രതീക്ഷിച്ചില്ല; പ്രധാനമന്ത്രിയുടെ കണക്കുകള്‍ തെറ്റി - ഇത് കോടികളുടെ കളിയാണ്!

മോദിയുടെ കണക്ക് കൂട്ടലില്‍ വമ്പന്‍ പാളിച്ച; ബാങ്കില്‍ തിരിച്ചെത്തിയത് കോടികള്‍ - ബിജെപി ആശങ്കയില്‍!

Demonetisation , Narendra modi , RBI , BJP , not banned , Bank , ബിജെപി , നോട്ട് അസാധുവാക്കല്‍ , നരേന്ദ്ര മോദി , പുതിയ റിപ്പോര്‍ട്ട്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 4 ജനുവരി 2017 (20:39 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്നതിന് പിന്നാലെ ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത്. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ബ്ലൂംബെർഗിന്റെ വാര്‍ത്തയാണ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 15.04 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളിൽ തിരിച്ചെത്തില്ലെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍,
ഡിസംബർ 30 വരെ 14.97 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ കണക്ക് ശരിയാണെങ്കില്‍ കേന്ദ്രത്തിന്റെ പദ്ധതി പാളിയെന്ന് വ്യക്തമാണ്.

കള്ളപ്പണക്കാരെ കുടുക്കാന്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ പദ്ധതി ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. പുതിയ കണക്കുകൾ പുറത്തുവരുന്നതോടെ ബിജെപിയുടെ വാദങ്ങള്‍ പൊളിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :