ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

നജീബിന്റെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ന്യൂഡല്‍ഹി| Last Modified ശനി, 12 നവം‌ബര്‍ 2016 (12:36 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നജീബിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നജീബിനെ കാണാതായി 28 ആം ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇതുവരെ കേസ് അന്വേഷിച്ചിരുന്നത് ഡല്‍ഹി പൊലീസ് ആയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ന​ജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജിയുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രാഷ്​ട്രപതി വിശദീകരണം തേടിയിരുന്നു.

ഡൽഹി ജവർലാൽ നെഹ്​റു സര്‍വ്വകലാശാലയിലെ ബയോടെക്​നോളജി വിദ്യാര്‍ത്ഥി ആയിരുന്ന നജീബിനെ ഒക്​ടോബര്‍ 14 മുതലായിരുന്നു​ കാണാതായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :