ഡല്‍ഹിയില്‍ 100 കോടിയുടെ മയക്കുമരുന്ന് വേട്ട, മലയാളി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 26 മെയ് 2014 (10:11 IST)
ഡല്‍ഹിയില്‍ 100 കോടിയുടെ വന്‍ മയക്കുമരുന്ന് വേട്ട. 21 കിലോ ഹെറോയിനടക്കം 30 കിലോ മയക്കുമരുന്ന് വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പൂന്തുറ സ്വദേശി നൗഷാദ് അബ്ദുറഹ്മാനാണ് പിടിയിലായ മലയാളി. ഇയാളുടെ പക്കല്‍ നിന്നും 16 കിലോ ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തു. വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് മലയാളിയായ നൗഷാദും മുംബൈ സ്വദേശി മുഹമ്മദ് സാജിദ് സുബൈറും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വന്‍ശേഖരത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടര്‍ന്ന് ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഹെറോയിനും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെല്ലാം മയക്കുമരുന്ന് കടത്തിന്റെ ഏജന്റുമാരാണെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :