മരത്തില്‍ 19കാരന്‍ തൂങ്ങി മരിച്ചു

ന്യൂഡല്‍ഹി| Last Modified ശനി, 24 മെയ് 2014 (15:49 IST)
19കാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ നരേല പ്രദേശത്താണ് യുവാവിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

19കാരനായ നവീനാണ് ഡിഡി‌എ പാര്‍ക്കിലെ മരത്തില്‍ തൂങ്ങിമരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കരനായിരുന്നു നവീന്‍. കുടുംബത്തിലെ 5 മക്കളില്‍ ഏറ്റവും മുതിര്‍ന്നതായിരുന്നു നവീന്‍.

കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ജോലിക്ക് പോയിരുന്നില്ല. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :