ന്യൂഡല്‍ഹി:|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (14:24 IST)
ആം ആദ്മി പാര്‍ട്ടിയില്‍ പ്രശനങ്ങളുണ്ടെന്ന വാര്‍ത്തയെ തള്ളി യോഗേന്ദ്ര യാദവ് രംഗത്ത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പരിഹാസ്യവുമാണെന്ന യോഗേന്ദ്ര യാദവ് പറഞ്ഞു.
‘കഴിഞ്ഞ നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു യാദവിന്റെ പ്രതികരണം.
കുറിപ്പില്‍ തന്നെയും പ്രശാന്ത് ഭൂഷണെയും പറ്റി പ്രചരിക്കുന്ന ആരൊപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും തോന്നുന്നുണ്ടെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു.ആരോപണം ഉന്നയിക്കുന്നവര്‍ ഭാവനസമ്പന്നരാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് വിശാല ഹൃദയത്തോടുകൂടി കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണ്. രാജ്യത്തിന് ഞങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ഓരോ പ്രവൃത്തികള്‍ കൊണ്ട് ജനങ്ങളുടെ പ്രതീക്ഷയെ തകര്‍ക്കില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇതേത്തുടര്‍ന്ന് പാര്‍ട്ടി കൺവീനര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അരവിന്ദ് കേജരിവാള്‍ താല്‍പര്യം പ്രകടപ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍ കേജരിവാള്‍ രാജിക്കത്ത് സമര്‍പ്പിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും തീരുമാനത്തെ എതിര്‍ത്തുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.