ന്യഡല്‍ഹി|
vishnu|
Last Updated:
ചൊവ്വ, 18 ഫെബ്രുവരി 2020 (14:48 IST)
അടുത്ത ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വ്വേ. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 37 സീറ്റു ലഭിക്കുമെന്നാണ് ടിവി-സിവോട്ടര്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് വ്യക്തമാക്കുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പുകളില്‍ ഡല്‍ഹിയില്‍ പഴയപോലെ തൂക്കുസഭതന്നെയാകും വരിക എന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതിനു പിന്നാലെയാണ് കിരണ്‍ ബേദിയെ ബിജെപി പാര്‍ട്ടിയിലേക്ക് എത്തിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത്.
അതിനു ശേഷം നടന്ന സര്‍വ്വേകളില്‍ ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ന്നതായി കാണിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് എത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ കൂടാനിടയില്ല. 2013 ലെ 28 സീറ്റ് എന്ന നിലയില്‍ തന്നെയായിരിക്കും അവര്‍ എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.
എന്നാല്‍ നഷ്ടം കോണ്‍ഗ്രസ്സിനാവും. ഡല്‍ഹിയിലെ മുന്‍ ഭരണകര്‍ത്താക്കളായ അവര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ കിട്ടിയെങ്കില്‍ ഇത്തവണ അത് അഞ്ചായി കുറയുമെന്നും അഭിപ്രായവോട്ടെടുപ്പ് ഫലം പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റും സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ഒരു സീറ്റുമാണ് ലഭിച്ചത്.