ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:01 IST)
ഡൽഹിയിൽ എം എൽ എ മാരുടെ ശമ്പളം 400 ശതമാനം വർദ്ധിപ്പിക്കാൻ ശമ്പള പരിഷ്കരണത്തിന് നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ. ശമ്പളവും മറ്റലവൻസുകളും ഉൾപ്പെടെ ആകെ മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. രാജ്യത്ത് എം എൽ എ മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളവര്‍ധനവിനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പന്ത്രണ്ടായിരം രൂപ അടിസ്ഥാന ശമ്പളം അൻപതിനായിരമാക്കി ഉയർത്തണം ,
മണ്ഡല അലവൻസ് പതിനെട്ടായിരത്തിൽ നിന്നും അൻപതിനായിരമാക്കണം . യാത്രാപ്പടി ആറായിരത്തിൽ നിന്ന് മൂവായിരമാക്കണമെന്നും ശുപാർശയിലുണ്ട്. അതേസമയം എം എൽ എ മാരുടെ ശമ്പള വർദ്ധനവിനെതിരെ ബി ജെ പി രംഗത്തെത്തി.
ആരോടാണ് ആം ആദ്മി പാർട്ടിക്ക് ഉത്തരവാദിത്തമെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി ഡൽഹി അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ പറഞ്ഞു. ഡങ്കിപ്പനിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോൾ എം എൽ എ മാരുടെ ശമ്പളം ഉയർത്താനാണോ നോക്കേണ്ടതെന്നും ഉപാദ്ധ്യായ ചോദിച്ചു.