1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Will petrol prices rise further OMCs faces heavy losses per litre

പെട്രോൾ വില ഇനിയും കൂടുമോ?, ലിറ്ററിന് 17 മുതൽ 18 രൂപ വരെ നഷ്ടമാകുമെന്ന് എണ്ണകമ്പനികൾ

പെട്രോള്‍, ഡീസല്‍ വിലയില്‍ 10 രൂപ വരെ ഇനിയും ഉയര്‍ന്നേക്കാം.

petrol diesel
കഴിഞ്ഞ പത്താം ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്ത് വില ഉയരുമെന്നാണ് സൂചന. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയര്‍ന്നതോടെയാണ് പൊതുമേഖലാ എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചുതുടങ്ങിയത്. മെയ് 15ന് 3 രൂപയും മെയ് 19ന് 90 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മൊത്തം വില വര്‍ധനവ് ലിറ്ററിന് അഞ്ച് രൂപയോടടുത്തു.
 
എണ്ണവിപണന കമ്പനികള്‍ നേരിടുന്ന നഷ്ടം കണക്കിലെടുക്കുമ്പൊള്‍ പെട്രോള്‍,ഡീസല്‍ വില വര്‍ധനവ് അനിവാര്യമായിരുന്നുവെന്നും ഇപ്പോഴത്തെ വര്‍ധന കമ്പനികളുടെ നഷ്ടം പൂര്‍ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 10 രൂപ വരെ ഇനിയും ഉയര്‍ന്നേക്കാം. ഉയര്‍ന്ന ക്രൂഡോയില്‍ വില കമ്പനികള്‍ക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് ഈ ശ്രമം.ഘട്ടം ഘട്ടമായാകും അതിനാല്‍ തന്നെ വിലവര്‍ധനവ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Happy Birthday Pinarayi Vijayan: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 81 ന്റെ നിറവിൽ