നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം; കേസെടുത്ത് പൊലീസ്

 dead body , police , nagarjuna , നാഗാര്‍ജുന , തെലുങ്ക് , മൃതദേഹം , പൊലീസ്
മഹബൂബ് (തെലങ്കാന)| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (17:59 IST)
തെലുങ്ക് സൂപ്പര്‍‌സ്‌റ്റാര്‍ നാഗാര്‍ജുനയുടെ പേരിലുള്ള കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡു ഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

മൃതദേഹം ആരെങ്കിലും ഉപേക്ഷിച്ചു പോയതാണോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വിവരങ്ങള്‍ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :