അഭിറാം മനോഹർ|
Last Modified വ്യാഴം, 20 മെയ് 2021 (19:38 IST)
ഇന്ത്യൻ കാഴ്‌ച്ചപ്പാടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായി ബിബിസി മാതൃകയിൽ അന്താരാഷ്ട്ര ചാനൽ ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കൊവിഡ് രണ്ടാം വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ഗവണ്മെന്റിന് വലിയ വീഴ്‌ച്ച വന്നുവെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രചാനല്‍ തുടങ്ങുന്നത്.
ഇതിനായി കഴിഞ്ഞ ആഴ്ച പ്രസാര്‍ ഭാരതി വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുന്നതിനായുളള താല്പര്യപത്രം പുറപ്പെടുവിച്ചിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുളള കണ്‍സള്‍ട്ടന്‍സികളെയാണ് പദ്ധതിരേഖ സമർപ്പിക്കുവാൻ ക്ഷണിച്ചിരിക്കുന്നത്.ദൂരദര്‍ശന് ആഗോളതലത്തില്‍ ഒരു സാന്നിധ്യം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഡിഡി അന്താരാഷ്ട്ര ചാനല്‍ വിഭാവനം ചെയ്യുന്നതെന്ന് താല്പര്യപത്രത്തിൽ പറയുന്നു.