മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച, കൊള്ളസംഘം മലയാളിയെ വെടിവച്ചുകൊന്നു

മുംബൈ, മുത്തൂറ്റ്, മലയാളി, കവര്‍ച്ച, കൊള്ള, Mumbai, Muthoot Finance, Thieves
മുംബൈ| Last Modified വെള്ളി, 14 ജൂണ്‍ 2019 (18:17 IST)
മുത്തൂറ്റ് ഫിനാന്‍സ് നാസിക്ക് ശാഖയില്‍ കൊള്ളസംഘം കടന്നുകയറി മലയാളിയായ ജീവനക്കാരനെ വെടിവച്ചുകൊന്നു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിക്ക് ഗുരുതരമായി പരുക്കേറ്റു.

മുംബൈയിലെ ശാഖയില്‍ ഉദ്യോഗസ്ഥനായ സജു സാമുവല്‍ നാസിക്കില്‍ ഓഡിറ്റിംഗിനായാണ് എത്തിയത്. ഓഡിറ്റിംഗ് നടക്കുന്നതിനിടെ കൊള്ളക്കാര്‍ അതിക്രമിച്ചുകയറുകയായിരുന്നു.

മോഷണശ്രമം എതിര്‍ക്കാന്‍ ശ്രമിച്ച സജുവിനെ അക്രമികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ശേഷം കവര്‍ച്ച നടത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു.

സജുവിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :