മരുമകളുടെ പുനര്‍വിവാഹത്തിന് അമ്മായിയച്ഛന്‍ കൊടുത്തത് 100 കോടി !!

രാജ്‌കോട്ട്| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (18:31 IST)
മരുമകളുടെ പുനര്‍വിവാഹത്തിന് അമ്മായിയച്ഛന്‍ നല്‍കിയത് വെറും 100 കോടിയുടെ സ്വത്ത്. പോര്‍ബന്തര്‍ എം.പിയും കര്‍ഷകനേതാവുമായ വിത്തല്‍ റഡാഡിയയാണ് മരുമകളുടെ വിവാഹത്ത്ന് നൂറു കോടി നല്‍കിയത്.

ഇദ്ദേഹത്തിന്റെ മകന്‍ കല്‍പേഷ് റഡാഡിയ ഏഴു മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. കല്പേഷിന്റെ ഭാര്യയായിരുന്ന മനീഷയുടെ പുനഃര്‍വിവാഹമാണ് നടന്നത്. കല്‍പേഷിനും മനീഷയ്ക്കും രണ്ടു കുട്ടികളുണ്ട്.

കല്‍പേഷിന്റെ സഹോദരന്‍ ലളിതിന്റെ സൂഹൃത്ത് ഹര്‍ദീക് ചൗവാദി എന്ന ആളിനെയാണ് മനീഷയെ വിവാഹം ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു വിവാഹം.

മകന്‍ മരിച്ചതു മുതല്‍ മരുമകളെ പുനര്‍വിവാഹം ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു വിത്തല്‍ റഡാഡിയ. വിത്തല്‍ റഡാഡിയയുടെ മറ്റൊരു മകന്‍ ജയേഷ് റഡാഡിയ ജെറ്റ്പൂരില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ യും ഗുജറാത്ത് ടൂറിസം മന്ത്രിയുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :