ശ്രീനു എസ്|
Last Updated:
ചൊവ്വ, 12 ജനുവരി 2021 (10:11 IST)
കൊവിഷീല്‍ഡിന്റെ ആദ്യലോഡുകള്‍ പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടുപോകുന്നത്. രാജ്യത്തെ നാലു ഹബ്ബുകളില്‍ വാക്‌സിന്‍ ഇന്നെത്തും. ചെന്നൈയില്‍ എത്തുന്ന വാക്‌സിനാണ് കേരളത്തില്‍ എത്തുന്നത്. ഒരു ഡോസിന് 200രൂപ നിരക്കിലാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത്.
ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണ ചിലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. 11കോടി കൊവിഷീല്‍ഡ് വാക്‌സിനാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.