അനുബന്ധ വാര്‍ത്തകള്‍
- കൃഷിരീതി മാറി: കൊച്ചിയുടെ തെരുവോരങ്ങളിൽ വ്യാപകമായി കഞ്ചാവ് ചെടികൾ
- മാതാപിതാക്കളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
- വീടിനുള്ളിൽ സ്വയം ചിതയൊരുക്കി അത്മഹത്യ ചെയ്ത് 70 കാരൻ
- കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു, 26 പേർക്ക് പരിക്ക്, നാലുപേരുടെ പരിക്ക് ഗുരുതരം
- അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
വൈപ്പിനില്‍ അമ്മയും മൂന്നു കുട്ടികളും മരിച്ച നിലയില്‍
കൊച്ചി: കൊച്ചി വൈപ്പിനില്‍ അമ്മയെയും മൂന്നു പിഞ്ചു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിന്‍ എടവനക്കാട് ആണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (23), കുട്ടികളായ വിനയ് (4), ശ്രാവണ്‍ (2), ശ്രേയ (നാല് മാസം) എന്നിവരാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പ്രാഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യയാണെന്നാണ് സൂചന. മാതാവ് തൂങ്ങിയ നിലയിലും കുട്ടികള്‍ നിലത്തു മരിച്ചു കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണം എന്നും സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.