മൂന്നാം തരംഗം ഉടന്‍; പകച്ച് രാജ്യം

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (08:03 IST)

കോവിഡ് മൂന്നാം തരംഗ ഭീതിയില്‍ ഇന്ത്യ. മൂന്നാം തരംഗം ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗമെത്തുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. അതീവ ജാഗ്രത തുടരണം. ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ രാജ്യത്ത് വ്യാപിച്ചിട്ടുണ്ട്. ഈ വകഭേദങ്ങളാണ് മൂന്നാം തരംഗത്തിനു കാരണമാകുക. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചെറിയ തോതില്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇത് മൂന്നാം തരംഗത്തിന്റെ സൂചനയാണോ എന്ന സംശയമുണ്ട്. എന്നാല്‍, മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെന്നാണ് ഐസിഎംആര്‍ സാംക്രമികരോഗ വിഭാഗം വിദഗ്ധന്‍ ഡോ.സമീരന്‍ പാണ്ഡ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :