അനുബന്ധ വാര്‍ത്തകള്‍
- രണ്ട് ടീം, രണ്ട് നീതി? പുരുഷ ടീമിന്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നടത്തും, വനിതാ ടീം സ്വന്തം നിലയിൽ ചെയ്യണം: വിവാദം
- രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 4,329 പേര്; പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു
- കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും
- മന്ത്രി വി.എസ്.സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കലും രക്തസ്രാവവും; വിശദീകരിച്ച് കേന്ദ്രസമിതി
അതിഥി തൊഴിലാളികളുമായി പോയ ബസ് തമിഴ്നാട് തിരിച്ചയച്ചു
പാലക്കാട്: കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം അതിഥി തൊഴിലാളികള്‍ മിക്കവാരും സംസ്ഥാനം വിട്ട് സ്വന്തം സ്ഥലത്തേക്ക് പോവുകയാണിപ്പോള്‍. ഇത്തരത്തില്‍ പെരുമ്പാവൂരില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ തൊഴിലാളികള്‍ നിറഞ്ഞ ബസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചു.
ഇത്തരത്തില്‍ 123 തൊഴിലാളികള്‍ ഉണ്ടായിരുന്ന നാല് ബസുകളാണ് വാളയാറിലെ ചാവടിയില്‍ വച്ച് തിരിച്ചയച്ചത്. വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടില്ലെന്നും അതിനാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികാരികള്‍ അറിയിച്ചു. ഇതുകൂടാതെ ഇവരുടെ പാസില്‍ വാളയാറിനു പകരം മറ്റു നാല് അതിര്‍ത്തി സ്ലോട്ടുകളാണ് രേഖപ്പെടുത്തത്തിയിരിക്കുന്നതെന്നും തമിഴ്നാട് പോലീസ് അറിയിച്ചു.
ബസുകള്‍ തടഞ്ഞതോടെ അതിലെ ജീവനക്കാരും ബസിലുണ്ടായിരുന്ന അതിഥി തൊഴിലാളികളും പ്രതിഷേധിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ പ്രശ്നമുണ്ടാക്കിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞതോടെ ബസുകള്‍ തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് മടങ്ങി. എന്നാല്‍ തങ്ങളുടെ ബസ് പെര്‍മിറ്റ് പുതുക്കിയിട്ടുണ്ടെന്നും തമിഴ്നാട് പോലീസ് മനഃപൂര്‍വം കടത്തിവിടാത്തതാണെന്നും ബസ് ജീവനക്കാര്‍ ആരോപിച്ചു.