1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സജീവ കേസുകള്‍ 1456 ആയി

Covid
രാജ്യത്ത് പുതിയതായി 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 1456 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായത് 4.49 കോടിയിലേറെ പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.81 ശതമാനമാണ്. 
 
ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടത് 531915 പേരാണ്. കൊവിഡ് മരണനിരക്ക് 1.18 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 220.67 കോടിയിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മെഡിക്കല്‍ പിജി: പ്രൊഫൈല്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്താന്‍ അവസരം