രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,193 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ 67,556
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,193 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 67,556 പേരാണ്. സജീവ രോഗികള്‍ നിലവില്‍ 0.15 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.17 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.29 ശതമാനമാണ്.
അതേസമയം 10,827 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.66 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 5,602 ഡോസ് വാക്സിനാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 92.52 കോടി പരിശോധനകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 1,97,477 പരിശോധനകള്‍ നടത്തി.