'അങ്ങനെ ഉണ്ടായാൽ നമ്മുടെയും കട്ടേം പടോം മടങ്ങും' ; കൊവിഡ് 19 നെ അത്ര എളുപ്പത്തിൽ തുരത്താൻ ആകില്ല

അനു മുരളി| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (09:31 IST)
പടർത്തിയ ഭീതി ഇതുവരെ ലോകരാജ്യത്തെ വിട്ടൊഴിഞ്ഞിട്ടില്ല. കൊവിഡിൽ നിന്നും മുക്തമാകാഞ്ഞിട്ടും കഴിഞ്ഞ ദിവസം ദുബൈയിലെ ലോക്ക് ഡൗൺ സർക്കാർ കുറെ ഒക്കെ പിൻവലിച്ചു. ഇതോടെ നഗരത്തിലേക്ക് ആളുകളുടെ ഒഴുക്ക് തന്നെയായിരുന്നു. ഇക്കാര്യം പങ്ക് വെച്ച് ഡോ. ഷിംന അസീസ് പങ്ക് വെച്ച കുറിപ്പ് വൈറൽ ആവുക ആണ്.

ലോക്ക്‌ഡൗൺ പിൻവലിച്ചത്‌ യുഎഇ സർക്കാരാണ്‌, കോവിഡ്‌ 19 പരത്തുന്ന വൈറസല്ല. അത്‌ അവിടൊക്കെ തന്നെയുണ്ട്‌. യുഎഇ ഏതാണ്ട്‌ പഴയ പടി ഓടാൻ തുടങ്ങിയെന്ന്‌ കേൾക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്ക്‌ പഞ്ഞമേയില്ല. പാടാനും ആടാനും പോയവർക്ക്‌ ബോധമില്ലെന്ന്‌ പറഞ്ഞ്‌ പുച്‌ഛിക്കാൻ വരട്ടെ, അക്കൂട്ടരിൽ രോഗവ്യാപനം സംഭവിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അത്‌ കൊണ്ട്‌ തന്നെ സൂക്ഷ്‌മതയില്ലാതെ ഏതൊരു ആൾക്കൂട്ടത്തിൽ അലിഞ്ഞവരുമായും ഇടപെട്ടാൽ നമുക്ക്‌ കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെയായാൽ നമ്മുടെയും കട്ടേം പടോം മടങ്ങും. ശ്രദ്ധിച്ചേ മതിയാകൂ.- ഷിംന ഫേസ്ബുക്കിൽ കുറിച്ചു.

ഷിംന അസീസ്‌ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

ദുബൈയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളില്‍ ഒന്നായ നൈഫ് ഏരിയയിൽ നിന്നും ഇന്നലെ രാത്രി ലോക്ക്‌ ഡൗൺ പിൻവലിച്ച ശേഷമുള്ള ചിത്രം !!

ലോക്ക്‌ഡൗൺ പിൻവലിച്ചത്‌ യുഎഇ സർക്കാരാണ്‌, കോവിഡ്‌ 19 പരത്തുന്ന വൈറസല്ല. അത്‌ അവിടൊക്കെ തന്നെയുണ്ട്‌. യുഎഇ ഏതാണ്ട്‌ പഴയ പടി ഓടാൻ തുടങ്ങിയെന്ന്‌ കേൾക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്ക്‌ പഞ്ഞമേയില്ല. പല ഇടത്തും ചികിത്സ കിട്ടാൻ വല്ലാത്ത കാലതാമസം, പോസിറ്റീവ്‌ കേസുകൾ പോലും വീടുകളിലുണ്ടെന്ന്‌ പറഞ്ഞ്‌ കോളുകൾ വരുന്നു…

പാടാനും ആടാനും പോയവർക്ക്‌ ബോധമില്ലെന്ന്‌ പറഞ്ഞ്‌ പുച്‌ഛിക്കാൻ വരട്ടെ, അക്കൂട്ടരിൽ രോഗവ്യാപനം സംഭവിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അത്‌ കൊണ്ട്‌ തന്നെ സൂക്ഷ്‌മതയില്ലാതെ ഏതൊരു ആൾക്കൂട്ടത്തിൽ അലിഞ്ഞവരുമായും ഇടപെട്ടാൽ നമുക്ക്‌ കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെയായാൽ നമ്മുടെയും കട്ടേം പടോം മടങ്ങും. ശ്രദ്ധിച്ചേ മതിയാകൂ.

അതു കൊണ്ട്‌ തന്നെ, മാസ്‌ക്‌ നിർബന്ധമായും ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

നമ്മൾ സൂക്ഷിക്കണം. നമ്മളെ നമുക്ക്‌ വേണം.

നോക്കീം കണ്ടുമൊക്കെ നിൽക്ക്‌ട്ടാ…

#അക്കരെയായാലും_BreakTheChain

Dr. Shimna Azeez



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :