വീട്ടുകാര്‍ എതിര്‍ത്തു, തള്ളിപ്പറഞ്ഞു; ക്ഷേത്രത്തിലെത്തി അര്‍ധസഹോദരിമാര്‍ വിവാഹിതരായി

  varanasi , cousin sisters , sisters , police , പൊലീസ് , വിവാഹം , വീട്ടുകാര്‍ , എതിര്‍പ്പ് , പെണ്‍കുട്ടികള്‍
വാരണസി| Last Modified വ്യാഴം, 4 ജൂലൈ 2019 (19:15 IST)
വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു കുടുംബത്തിലെ അര്‍ധസഹോദരിമാര്‍ വിവാഹിതരായി.
വാരണസിയിലെ രോഹാനിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാന്‍പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍.

രോഹാനിയയിലെ ബന്ധുവീട്ടില്‍ നിന്ന് പഠിക്കാന്‍ എത്തിയതാണ് പെണ്‍കുട്ടികള്‍. ഇരുവരും അടുപ്പത്തിലാകുകയും തുടര്‍ന്ന് പ്രണയത്തിലാകുകയും ചെയ്‌തു. വിവാഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു.

ബന്ധുക്കളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ വാരണസിയിലെ ശിവക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടികള്‍ വിവാഹം നടത്തി തരണമെന്ന് പൂജാരിയോട് പറഞ്ഞു. സാധ്യമല്ലെന്ന് ഇയാള്‍ പറഞ്ഞതോടെ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറായില്ല.

പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചതോടെ പൂജാരി വിവാഹചടങ്ങുകള്‍ നടത്തി കൊടുത്തു. വിവരമറിഞ്ഞ് വീട്ടുകാരും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തിയെങ്കിലും സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍നിന്നും മടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :