Last Modified ശനി, 13 ഏപ്രില്‍ 2019 (14:58 IST)
വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന. വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റേതാണ് അന്തിമ തീരുമാനം.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ അത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക വന്നാല്‍ പ്രധാനമന്ത്രിക്ക് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരും. ഇതോടെ മറ്റു മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മോദിക്ക് സമയം ലഭിക്കുകയില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.