പ്രേതത്തെ പേടിച്ച് കോടതി മുറി പൂട്ടി

മൈസൂരു| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (13:30 IST)
പ്രേതബാധയുണ്ടെന്ന കാരണം പറഞ്ഞു കോടതി പൂട്ടി. മൈസൂരു സെഷന്‍സ്‌ കോടതിയിലാണ് സംഭവം. പ്രേതബാധയുണ്ടെന്നു പറഞ്ഞ് കഴിഞ്ഞ 9 മാസമായി ഇവിടുത്തെ ഒരു മുറി അടച്ചിട്ടിരിക്കുകയാണ്. പ്രസ്തുത കോടതി മുറിയില്‍ ജോലി ചെയ്തിരുന്ന ഒരു ജഡ്ജി വാഹനാപകടത്തില്‍ മരിച്ചതോടെയാണ് ജീവനക്കാര്‍ക്ക് പ്രേത ഭയം തുടങ്ങിയത്. ഇതേത്തുടര്‍ന്ന്
ജോത്സ്യനെ സമീപിച്ചപ്പോള്‍ പൂജകള്‍ക്ക് ശേഷം മുറി തുറന്നാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതി മുറി അടച്ചത്.

സംഭവത്തിനെതിരെ മൈസൂരു ബാര്‍ അസോസിയേഷന്‍ വിമര്‍ശനവുമായി രംഗത്തെത്തി.
നിരവധി സുപ്രധാന കേസുകള്‍ വിസ്തരിച്ച ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജിന്റെ കോടതിയായിരുന്ന ഈ ഹാള്‍ 2014 മാര്‍ച്ച്‌ മുതലാണ് അടച്ചിട്ടത്. കോടതി സമുച്ചയത്തിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള ഈ ഹാളില്‍
ഇപ്പോള്‍ ഒടിഞ്ഞ കസേരകളും മേശകളും സൂക്ഷിക്കാനുള്ള സ്റ്റോര്‍റൂമായി ഉപയോഗിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :