ലണ്ടന്‍|
vishnu|
Last Modified ചൊവ്വ, 20 ജനുവരി 2015 (13:00 IST)
പ്രേതവും യക്ഷിയും മാടനുമൊക്കെ മലയാളികളുടെ അന്ധവിശ്വാസത്തില്‍ പെട്ടതാണ്. ലോകത്തെല്ലായിടത്തും പലരീതിയിലുള്ള ആത്മാവും, പ്രേതവും തമ്മിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇനി പറയുന്നഹ് പ്രേതവുമായി യാതൊരു ബന്ധവുമില്ലാത്ത 'പ്രേതകണം' എന്ന യാഥാര്‍ഥ്യത്തേക്കുറിച്ചാണ്. എന്താണീ പ്രേതകണം എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതാണ് പറഞ്ഞുവരുന്നത്.
ഭൂമിയില്‍നിന്ന് 27 കിലോമീറ്റര്‍ ഉയരെ സ്ട്രാറ്റോസ്ഫിയറില്‍നിന്ന് ലഭിച്ച ചില കണങ്ങളാണ് പ്രേത കണങ്ങള്‍ എന്ന് വിളിക്കപ്പെടുന്നത്. ഇത്രയും ഉയര്‍ത്തില്‍ യാതൊരു ജീവ പദാര്‍ഥങ്ങളുമില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രേതകണം അഥവാ ഗോസ്റ്റ് പാര്‍ട്ടിക്കിളിന് (GHOST PARTICLE ) ജൈവ കണങ്ങളുമായുള്ള സാമ്യങ്ങള്‍ ഏറെയാണ്.കാര്‍ബണും ഓക്‌സിജനുമാണ് ഈ കണത്തില്‍ അധികമായുള്ളത്.
ആദ്യ ജീവകോശത്തിന് കാരണമായ കണങ്ങള്‍ ഇതേപോലെയായിരുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയില്‍നിന്നുള്ള ജൈവ വസ്തുക്കളൊന്നും എത്താനിടയില്ലാത്ത ഉയരത്തിലാണ് ഇപ്പോള്‍ പ്രേതകണത്തെ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ മറ്റോതോ ഗ്രഹങ്ങളില്‍നിന്നോ വാല്‍നക്ഷത്രങ്ങളില്‍നിന്നോ ആവാം ഈ കണങ്ങള്‍ എത്തിയതെന്നാണ് നിഗമനം. ഭൂമിയില്‍ ജീവന്‍ എത്തിയതിനു കാരണം ഇത്തരം ജൈവകണങ്ങള്‍ വാല്‍നക്ഷത്രങ്ങള്‍ വഴി ഭൂമിയില്‍ എത്തിപ്പെട്ടതാകാമെന്ന വാദത്തിന്‍ ബലം നല്‍കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ പ്രേതകണത്തിന്റെ സാന്നിധ്യം.
ഭൗമാന്തരീക്ഷത്തിന്റെ അതിരില്‍ പ്രേതകണത്തെ കണ്ടെത്തിയത് ഷെഫീല്‍ഡ് സര്‍വകലാശാലായിലെയും ബക്കിങ്ഹാം സര്‍വകലാശാലയിലേയും ഗവേഷകരാണ്. കഴിഞ്ഞവര്‍ഷം ഭൂമിയില്‍നിന്ന് ബലൂണയച്ചാണ് ഉല്‍ക്കാവര്‍ഷത്തിനിടെയുള്ള പൊടിപടലങ്ങള്‍ ശേഖരിച്ചത്. അതില്‍നിന്നാണ് ഇപ്പോള്‍ ഈ ജൈവകണത്തെ ലഭിച്ചത്. മൈക്രോസ്‌ക്കോപ്പ് ക്യാമറാ ചിത്രങ്ങളില്‍ കാറ്റുപോയ ബലൂണിന്റെ ആകൃതിയാണ് ഇതിനുള്ളത്. മനുഷ്യമുടിയുടെ കനവും ഷിഫോണ്‍ തുണിയുടെ ആകൃതിയുമുള്ള ഇതിന് അന്തരീക്ഷമുള്ള ഗ്രഹങ്ങളില്‍ പാറിനടക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരത്തിലൊരു കണം ഭീമിയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്. മറ്റേതൊക്കെയോ അന്യഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്ന സംശയത്തിന് ബലം നല്‍കുന്ന കണ്ടുപിടുത്തമാണ് ഇപ്പോഴത്തേത്.