മോഡിക്ക് സ്മൃതി ഇറാനിയില്‍ ഇഷ്ടമുള്ളത് എന്താണ്? മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം വിവാദത്തില്‍

Last Modified വ്യാഴം, 4 ജൂണ്‍ 2015 (15:35 IST)
ഒറ്റ ചോദ്യം മതി ഒരാളുടെ ജീവിതം മാറി മറിയാനെന്ന് ആജ് തക് ലേഖകനും രാഷ്ട്രീയകാര്യ എഡിറ്ററുമായ അശോക് സിംഗാളിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയോട്
ലൈംഗീക ചുവയുള്ള ചോദ്യം
ചോദിച്ചതാണ് സിംഗാളിന് വിനയായത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ്
സ്മൃതി ഇറാനിയോട് ആ ചോദ്യം സിംഗള്‍ ചോദിച്ചത്.

മോഡി ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നിട്ടും മാനവ വിഭവശേഷി വകുപ്പ് എന്ന തന്ത്ര പ്രധാനമായ വകുപ്പാണ് നരേന്ദ്ര മോഡി താങ്കള്‍ക്ക് നല്‍കിയത്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും നേരത്തേ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് മോഡി താങ്കളെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാക്കിയത്? നിങ്ങളില്‍ മോഡിക്ക് ഇഷ്ടപ്പെട്ടത് എന്താണ്?.

ഇത് കേട്ട് സ്മൃതി ഇറാനി രോഷം പൂണ്ടു. ഇതോടെ കാണികള്‍ പ്രതിഷേധമാരംഭിച്ചു. കാണികള്‍ പ്രതിഷേധിക്കുകയും ചെയ്തു. ചിലര്‍ മോദി, മോദി എന്ന് വിളിച്ച് കൂവുകയും . ഇതിനിടയില്‍ അശോക് സിംഗാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവത്തില്‍ സിംഗാളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :