രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

അമേഠി| Last Modified ചൊവ്വ, 12 മെയ് 2015 (12:46 IST)
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര മാവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയത്.

11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ദേശീയ തലത്തില്‍ പ്രശ്നമേറ്റെടുത്തിരിക്കുന്നതെന്നു സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനായി മെയ് 18 ന് അമേഠിയിലെത്താനിരിക്കെയാണ് സ്മൃതി ഇറാനിയുടെ അമേഠി സന്ദര്‍ശനം.വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :