1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. congress related organisations in parliment

വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ഇന്ന് പാര്‍ലമെന്റ് വളയും

വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ഇന്ന് പാര്‍ലമെന്റ് വളയും

parliment
അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ ഇന്ന് പാര്‍ലമെന്റ് വളയും. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ്സ് ഇന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കും. 
 
വിഷത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കാനാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കുന്നതിനൊപ്പം പോഷക സംഘടനകള്‍ പാര്‍ലമെന്റ് വളയലും നടത്തുന്നത്. വിലകയറ്റത്തിലും, ചരക്ക് സേവന നികുതി ബില്ലിലും സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് രാവിലെ ചേരും. സോണിയ ഗാന്ധിയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്.
 
അടുത്ത ലേഖനം
ഉയര്‍ന്ന വരുമാനമുളള ഏഴ് ലക്ഷം ഉപഭോക്താക്കളുടെ പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കി