രാജ്യം ഉറ്റുനോക്കുന്നു; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉടന്‍ - ആശങ്കയോടെ കോണ്‍ഗ്രസും ബിജെപിയും

രാജ്യം ഉറ്റുനോക്കുന്നു; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉടന്‍ - ആശങ്കയോടെ കോണ്‍ഗ്രസും ബിജെപിയും

 karnataka election , karnataka , congress , bijp , niyamasabha , കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് , കർണാടക , കോണ്‍ഗ്രസ് , ബിജെപി
ബംഗളൂരു| jibin| Last Modified ചൊവ്വ, 15 മെയ് 2018 (07:14 IST)
രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം.
വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഉച്ചയോടെ ഫലമറിയാം. പോസ്‌റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.


38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്ക പകരുന്നതാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോൾ ജനതാ ദൾ എസുമായുള്ള ബന്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമം നടത്തുന്നത്. എന്നാല്‍ തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ഇരു പാര്‍ട്ടികളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :