ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 26 നവംബര്‍ 2015 (11:06 IST)
സംവാദവും ചർച്ചയുമാണ് പാർലമെന്റിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭരണഘടനയാണ് ഇന്ത്യയുടെ ആശാ കിരണം. ജനങ്ങൾക്ക് വളരെ പ്രതീക്ഷകളുണ്ട്. തടസ്സങ്ങളൊന്നുമില്ലാതെ സഭ നടക്കുമെന്നാണ് പ്രതീക്ഷ. സഭയോട് നമുക്കുള്ള ഉത്തരവാദിത്തം പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോപ്പ് എന്ന വാക്കാണ് താൻ ഇതിന് ഉപയോഗിക്കുന്നത്. ഹെഡ്ജ്-സാഹോദര്യം, ഓപ്പർച്യുനിറ്റി-അവസരം, പീപ്പിള്‍
പാർട്ടിസിപ്പേഷൻ- ജനപങ്കാളിത്തം, ഇക്വാലിറ്റി -സമത്വം എന്നിങ്ങനെ ഹോപ്പിനെ വ്യാഖ്യാനിക്കാമെന്നും മോഡി വ്യക്തമാക്കി. എല്ലാ പാർട്ടികളുടെയും നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. സഭ സുഗമമായി നടക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചർച്ചകളും സംവാദവും നടത്തും. പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ രണ്ട് ദിവസം ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചർച്ചകളാണ് നടക്കുക. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചർച്ചക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി ചർച്ചയിൽ ഇടപെട്ട് സംസാരിക്കും. നാഗലാൻഡിൽ നിന്നുള്ള സിറ്റിംഗ് എംപി മരണപ്പെട്ടതിനാൽ രാജ്യസഭയിൽ ചർച്ചയുണ്ടാവില്ല. അന്തരിച്ച എംപിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്നത്തേക്ക് പിരിയും.