കോൺഗ്രസ് ബന്ധം; യെച്ചൂരിയുടെ നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റി, സീതാറാം യെച്ചൂരി സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സീതാറാം യെച്ചൂരിയെ തള്ളി കേന്ദ്ര കമ്മിറ്റി

aparna| Last Modified ഞായര്‍, 21 ജനുവരി 2018 (15:11 IST)
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സഹകരിച്ച് മുന്നേറണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്.

കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സിപിഐഎം ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത പോളിറ്റ് ബ്യൂറോയില്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :