സീറ്റ് 300 കടക്കും, മോദി തന്നെ പ്രധാനമന്ത്രി: അമിത് ഷാ

Amit Shah, Narendra Modi, BJP, NDA, അമിത് ഷാ, നരേന്ദ്രമോദി, ബി ജെ പി, എന്‍ ഡി എ
ന്യൂഡല്‍ഹി| Last Modified ബുധന്‍, 15 മെയ് 2019 (17:46 IST)
ഇത്തവണ എന്‍ ഡി എയ്ക്ക് 300ല്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ അഞ്ചും ആറും ഘട്ടങ്ങള്‍ കടന്നപ്പോള്‍ തന്നെ ബി ജെ പി കേവലഭൂരിപക്ഷം കടന്നു എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവസാന ഘട്ടം കൂടി കഴിയുന്നതോടെ സീറ്റ് 300 കടക്കും. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കും - അമിത് ഷാ വിശ്വാസം പ്രകടിപ്പിച്ചു.

ആറാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേര്‍ന്നതിനെ അമിത് ഷാ കണക്കറ്റ് പരിഹസിച്ചു. ഇനി യോഗം ചേര്‍ന്ന് അവര്‍ക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാമെന്നാണ് ഷാ അതേപ്പറ്റി പറഞ്ഞത്.

സഖ്യങ്ങള്‍ രൂപീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ നടത്തുന്ന ശ്രമമൊന്നും വിലപ്പോവില്ലെന്നും ബി ജെ പിയുടെ വിജയത്തെ അത് ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :