പട്ടിക്കുട്ടിക്ക് സിഗ്‌നല്‍ കിട്ടുന്നുണ്ട്; മോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി നടി ഊര്‍മിള

വാര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്.

Last Modified ചൊവ്വ, 14 മെയ് 2019 (12:13 IST)
‘റഡാറുകളെ കബളിപ്പിക്കാന്‍ കാര്‍മേഘങ്ങള്‍ സഹായിക്കുമെന്ന’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ ‘ട്രോളി’ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കർ‍. ട്വിറ്ററില്‍ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഊര്‍മിളയുടെ പ്രതികരണം.

മേഘങ്ങളില്ലാത്ത, തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി. അതുകൊണ്ട് എന്റെ അരുമ റോമിയോയുടെ കാതുകള്‍ക്ക് റഡാര്‍ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കും, ഊര്‍മിള ട്വിറ്ററില്‍ കുറിച്ചു. വടക്കന്‍ മുംബൈയില്‍ നിന്നാണ് ഊര്‍മിള മത്സരിക്കുന്നത്.

നേരത്തെ, ജീവിതകഥ പറയാന്‍ മാത്രം നരേന്ദ്രമോദിക്ക് അര്‍ഹതയൊന്നുമില്ലെന്നു മുമ്പ് ഊര്‍മിള പറഞ്ഞിരുന്നു. ആദ്ദേഹത്തെക്കുറിച്ചുള്ള സിനിമ വലിയ തമാശ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ദൗത്യം മാറ്റിവയ്ക്കാനായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നീക്കം.

എന്നാല്‍ മേഘങ്ങളും മഴയുമുള്ളപ്പോള്‍ പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്നു വിമാനങ്ങളെ മറക്കാന്‍ കഴിയുമെന്നും ആക്രമണത്തിന് ഉചിതമായ സമയം ഇതു തന്നെയാണെന്നു നിര്‍ദേശം നല്‍കിയതായും മോദി അവകാശപ്പെട്ടു. ഇക്കാര്യം ബിജെപി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ പരിഹാസം ഉയര്‍ന്നതോടെ നീക്കം ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :