എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 14 ഡിസംബര്‍ 2020 (11:11 IST)
ലക്‌നൗ: അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ വിവാഹം നടന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി സാമൂഹിക വിവാഹ യോജന പദ്ധതി പ്രകാരം നടന്ന ചടങ്ങിലാണ് ഈ വിശേഷ വിവാഹങ്ങള്‍ നടന്നത്.
ബേലി ദേവി എന്ന 53 കാരിയുടെ വിവാഹമാണ് നടന്നതില്‍ ഒന്ന്. ഇവരുടെ മകള്‍ ഇന്ദുവിന്റേയും വിവാഹം അതെ വേദിയില്‍ നടന്നു. ബലി ദേവിയുടെ ആദ്യ ഭര്‍ത്താവ് 25 വര്ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ തന്റെ അഞ്ചു
മക്കളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിച്ചു അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് ഇവര്‍ സമൂഹ വിവാഹത്തില്‍ വരാനാ മാല്യം ചാര്‍ത്തിയത്.
ഇവരുടെ മകള്‍ ഇന്ദു ജഗദീഷ് എന്ന കര്ഷകനെയാണ് വിവാഹം ചെയ്തത്. മാതാവ് ഇളയച്ഛനെ വിവാഹം ചെയ്തതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് മകള്‍ ഇന്ദു പറഞ്ഞത്.