അനുബന്ധ വാര്‍ത്തകള്‍
- ട്രെയിൻ എട്ടു മണിക്കൂർ വൈകി; അഞ്ഞൂറോളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ല
- വാഹനമോടിക്കവെ ഹൃദയാഘാതത്തില്‍ പിടഞ്ഞ് അച്ഛന്; സ്റ്റിയറിംഗ് തിരിച്ച് അപകടമൊഴിവാക്കി പത്തുവയസ്സുകാരന്
- നാട്ടുകാരുടെ ഉറക്കം കളഞ്ഞ മൂർഖനേയും 10 കുഞ്ഞുങ്ങളേയും പിടികൂടിയ വാവ സുരേഷിന് കൈയ്യടി!
- വയനാട് ഔട്ട്, കർണാടക ഇൻ; വമ്പൻ ഹൈപ്പ് കോൺഗ്രസിന് പാരയാകുമോ? പ്രതീക്ഷ കൈവിട്ട് കേരള നേതൃത്വം
- കർണാടകയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
നടുറോഡിൽ 14 മുട്ടകളിട്ട് മൂർഖൻ; അമ്പരന്ന് യാത്രക്കാർ
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്.
തിരക്കേറിയ റോഡിൽ മൂർഖൻ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കർണ്ണാടകയിലെ മധുർ പട്ടണത്തിലാണ് സംഭവം.
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇയാൾ റോഡിലേക്ക് എടുത്തിടുകയായിരുന്നു.
അതിനു ശേഷം സമീപത്തെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിച്ചു. എന്നാൽ പാമ്പുപിടുത്തക്കാരൻ എത്തും മുൻപേ മൂർഖൻ നിരത്തിലേക്ക് ഇഴഞ്ഞുനീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെതന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.
14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടുത്ത വിദഗ്ദൻ സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു.പാമ്പിന്റെ മുട്ടകൾ വിരിയുന്നതു വരെ അവയെ സൂക്ഷിക്കണമെന്നും വിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പാമ്പു പിടുത്ത വിദഗ്‌ധൻ പ്രസന്ന വ്യക്തമാക്കി.