ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (19:54 IST)
കല്‍ക്കരി കുംഭകോണ കേസില്‍
സിബിഐ നിലപാട് മാറ്റി. വ്യവസായി കുമാര്‍ മംഗലം ബിര്‍ളയ്‌ക്കും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി പരേഖിനുമെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് സിബിഐ വ്യക്‌തമാക്കി. സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരത്തെ ഇരുവര്‍ക്കുമെതിരേയുള്ള കേസ് അവസാനിപ്പിക്കാന്‍ അനുമതി സിബിഐ തേടിയിരുന്നു.
ബിര്‍ളയ്‌ക്കും പരേഖിനുമെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്. കേസ് അവസാനിപ്പിക്കുന്നതിന് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് ചീമ അറിയിച്ചു. കേസില്‍ സുപ്രീം കോടതി നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇദ്ദേഹം.
അതേസമയം കേസെടുത്താല്‍ സിബിഐ തെളിവുകളും രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണോയെന്ന് കോടതി ആരാഞ്ഞു. അതിനു കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് പ്രൊസിക്യൂട്ടര്‍ അറിയിച്ചത്. ബിര്‍ളയ്‌ക്കും പരേഖിനുമെതിരെ കഴിഞ്ഞ ഒക്‌ടോബറിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങിയത്. ഹിന്‍ഡാല്‍ക്കോയ്‌ക്ക് കല്‍ക്കരി ബ്ലോക്ക് നിഷേധിച്ച നടപടി പി.സി പരേഖ് ഇടപെട്ട് തിരുത്തിയെന്നാണ് ആരോപണം.
ജസ്റ്റീസുമാരായ വി.കെ.ശര്‍മ, എ.പി.സിംഗ് എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.