നല്‍ഗോണ്ട|
jibin|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (16:55 IST)
ഇംഗ്ലീഷ് സംസാരിക്കാതിരുന്ന ആറു വയസുകാരനെ അധ്യാപിക ഭിത്തിയിലിടിപ്പിച്ച് കൊന്നു. ഹൈദരാബാദിനടുത്ത് നല്‍ഗോണ്ട ജില്ലയിലെ ചന്തു എന്ന ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപികയുടെ ക്രൂരമായ ശിക്ഷാനടപടിയില്‍ കൊല്ലപ്പെട്ടത്. അധ്യാപികയ്ക്കും മാനേജ്മെന്റിനുമെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹവുമായാണ് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ക്ലാസില്‍ ഇംഗീഷ് സംസാരിക്കാതിരുന്ന ചന്തുവിന്റെ തല അധ്യാപിക ശക്തമായി ഭിത്തിയിലിടിക്കുകയായിരുന്നു. വീട്ടിലെത്തിയ തളര്‍ന്ന് അവശതയിലായതിനെ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ ഇടിയുടെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി മനസിലാക്കുകയായിരുന്നു. കുട്ടിയെ തീവൃപരിചരണ വിഭാഗത്തില്‍ ശുശ്രൂഷ നല്‍കിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ കുട്ടി മരിക്കുകയായിരുന്നു.
തുടര്‍ന്ന് അധ്യാപികയ്ക്കും മാനേജ്മെന്റിനുമെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചതോടെ സ്കൂള്‍ ഉപരോധിക്കുകയായിരുന്നു. അധ്യാപികയേയും സ്കൂള്‍ പ്രിന്‍സിപ്പലിനേയും അറസ്റ്റു ചെയ്യണമെന്നാണ് നാട്ടുകാരുടെയും മാതാപിതാക്കളുടെയും ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.