കൊല്‍ക്കത്ത|
jibin|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (15:31 IST)
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്‍ക്കത്തയിലെ റാണിക്കുത്തി പ്രദേശത്താണ് സംഭവം നടന്നത്.
ആറു വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതായി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ നിന്ന് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ ഇല്ലെന്നും മൂന്ന് മണിക്കൂറോളം കാത്തു നിന്നിട്ടും പ്രിന്‍സിപ്പള്‍ തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.