സഹായം എത്രയെന്ന് യുഎഇ അറിയിച്ചിരുന്നില്ല, 700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് കേന്ദ്രം അന്വേഷിക്കുന്നു

സഹായം എത്രയെന്ന് യുഎഇ അറിയിച്ചിരുന്നില്ല, 700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് കേന്ദ്രം അന്വേഷിക്കുന്നു

Rijisha M.| Last Updated: വെള്ളി, 24 ഓഗസ്റ്റ് 2018 (17:57 IST)
കേരളത്തിന് കേന്ദ്രം ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു, എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. 700 കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്നറിയില്ല എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നു. 700 കോടി നല്‍കുന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.

കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ദുരിതത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യുഎഇ ധനസഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ തുക എത്രയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്നാണ് വിദേശകാര്യവക്താവ് പറയുന്നത്.

കേരളത്തിലേക്ക് വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അതേസമയം, മോദി സര്‍ക്കാര്‍ പിന്തുടരുന്നത് മന്‍‌മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നയമാണെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ യുഎ‌യില്‍ നിന്ന് ഔദ്യോഗികമായി സഹായ വാഗ്ദാനം വന്നാലും നിലവിലെ ചട്ട‌പ്രകാരം മാത്രമേ തീരുമാനങ്ങളെടുക്കൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :