തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (08:40 IST)
പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
മുസ്‍ലിം വോട്ട് വാങ്ങി ജയിച്ചു കയറിയ ജെഡിയു ബിജെപിയുടെ മുസ്ലിം വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് സംഘടനയുടെ ഡൽഹി ഓഫീസിനു മുമ്പിൽ ഇന്നലെ പ്രകടനം നടന്നിരുന്നു. പാർട്ടിയുടെ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും ലോക്സഭയിൽ ബില്ലിനെ ജെഡിയു പിന്തുണച്ചത് കാപട്യമാണെന്ന വിമർശവുമായി രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ രാജ്യസഭയിലെ ജെഡിയു അംഗങ്ങൾക്കു മേൽ കനത്ത സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ബില്ലിനെ ചൊല്ലി ആരും രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടെന്ന നിലപാടുമായി ശിവസേനയും ബിജെപിക്കെതിരെ തിരിഞ്ഞ ചിത്രമാണ് ഒടുവിൽ.